*ഓർമക്കായ്* ജൂൺ 5 ലോക പരിസ്ഥിതി ദിനം..
ഇരിങ്ങാലക്കുട: മഹാമാരിയിൽ പൊലിഞ്ഞ പൂക്കളുടെ ഓർമക്കായ് ഒരു വൃക്ഷതൈ ...
കോവിഡ് 19 മഹാമാരി നിരവധി കുടുംബങ്ങളുടെ തണൽ മരങ്ങളെയാണ്പി ഴുതെടുത്തത്. മഹാമാരിയോട് പടപൊരുതി ദിനംപ്രതി ആയിരങ്ങൾ മരണത്തിനു കീഴടങ്ങുന്നു...
മനുഷ്യ ജീവന്റെ നിലനിൽപ്പിനും ഭാവിക്കും മരങ്ങളും പ്രകൃതിയും എത്രത്തോളം വിലപ്പെട്ടതാണെന്ന സന്ദേശം നൽകുന്ന ജൂൺ 5 പരിസ്ഥിതിദിനത്തിൽ കോവിഡ് മൂലം മരണപ്പെട്ട ഓരോരുത്തർക്കും വേണ്ടി ഓരോ ഓർമ്മമരം വീതംനട്ടുപിടിപ്പിച്ചു .ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിൽ ഓർമ്മക്കായ് എന്ന് പേരാണ് ഇതിനു നൽകിയിരിക്കുന്നത് . ഈ പരിപാടിയിൽ മരിച്ചവരുടെ ബന്ധുക്കളും പങ്കെടുത്തു . ഇരിഞ്ഞാലക്കുട നഗരസഭ പരിധിയിൽ മൊത്തം വാർഡുകളിലുമായി 56 പേരാണ് ഇത് വരെ കോവിഡിന്കീഴടങ്ങി മരണം വരിച്ചത്. ഇരിങ്ങാലക്കുടയിൽ കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മയ്ക്കായ് ,
അതാത് വാർഡുകളിൽ കൗൺസിലർമാർ വൃക്ഷതൈകൾ നടുന്നു... അകാലത്തിൽ പൊലിഞ്ഞ കൗൺസിലർ
ശ്രീ. ജോസ് ചാക്കോളയുടെ ഓർമ്മയ്ക്കായി
മുനിസിപ്പൽ റിപ്പബ്ലിക്ക് പാർക്കിൽ
ചെയർപേഴ്സൺ ശ്രീമതി സോണിയ ഗിരി
ചന്ദനമരതെ നട്ടുകൊണ്ട്
ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു