വിത്തൊരുമ പദ്ധതിക്ക് ഇരിങ്ങാലക്കുട സർക്കിൾ തുടക്കം കുറിച്ചു
ഇരിങ്ങാലക്കുട: മഴക്കാലത്തിന്‍റെ തുടക്കത്തില്‍ പരിസ്ഥി സംരക്ഷണ പാഠവും പ്രയോഗവും ലക്ഷ്യം വെച്ച് മണ്ണിന്‍റെ ഗുണമറിയുക എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്‍റെ ഭാഗമായി നമുക്കൊരു മരം , നാളേക്കൊരു ഫലം , എന്ന പേരില്‍ വൃക്ഷ തൈകൾ നട്ട് കൊണ്ട് ഇരിങ്ങാലക്കുട സര്‍ക്കിള്‍ തല ഉദ്ഘാടനം താണ്ണിശേരി യൂണിറ്റില്‍ വച്ച് നടന്നു. കാട്ടൂർ ജനമൈത്രി പോലീസ് മണി, വിബിൻ ,വാർഡ് മെമ്പർ രജനി നന്ദകുമാർ , sys ഇരിങ്ങാലക്കുട പ്രസിഡന്റ ശിഹാബ് എടതിരിഞ്ഞി, സെക്രട്ടറി മുജീബ്, താണിശ്ശേരി
നിഷാദ് , ഇരിങ്ങാലക്കുട സ്വാലിഹ് ,എന്നിവർ പങ്കെടുത്തു. പ്രവര്‍ത്തകരുടെ വീടും പറമ്പും ചെടികളും മരങ്ങളും വെച്ച് പിടിപ്പിക്കുന്ന ഹരിതമുറ്റം, പരസ്പരം വിത്തും തൈകളും കൈമാറ്റം ചെയ്യുന്ന വിത്തൊരുമ,മണ്ണിലിറങ്ങാം എന്ന പേരില്‍ കൃഷി ആരംഭം,വീടുകളില്‍ ജൈവവളം ഉണ്ടാക്കല്‍, അടുക്കളത്തോട്ടം തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളാണ് ക്യാമ്പയിന്‍റെ ഭാഗമായി എസ് വൈ എസിന്‍റെ നേതൃത്വത്തില്‍ യൂണിറ്റ് തലങ്ങളില്‍ നടന്ന് കൊണ്ടിരിക്കുന്നത്.