കൈത്താങ്ങായി ഇരിങ്ങാലക്കുട നഗരസഭയിലേക്ക് കെ.എസ്.ഇ
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നഗരസഭാ പരിധിയിൽ കെ.എസ്.ഇ ലിമിറ്റഡിന്റെ സമീപത്തായി 20, 21, 26, 27, 28, 29 എന്നീ ആറ് വാർഡുകളിൽ സ്ഥിതിചെയ്യുന്ന ദാരിദ്ര്യരേഖക്ക് താഴെ നിൽക്കുന്നതും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതുമായ കിടപ്പുരോഗികളും, മറ്റു രോഗ ബാധിതരുമായ കുടുംബങ്ങൾക്ക് ഭക്ഷ്യദാന്യ വസ്തക്കളുടെ കിറ്റുകൾ വിതരണം ചെയ്തു. നഗരസഭയുടെ ചെയർപേഴ്സൺ സോണിയാ ഗിരിയുടെ അപേക്ഷ പ്രകാരമാണ് കമ്പനികിറ്റുകൾ നൽകാൻ തീരുമാനിച്ചത്. കിറ്റുകളുടെ വിതരണത്തിന്റെ ഉൽഘാടനം കമ്പനി മാനേജിങ്ങ് ഡയറക്ടർ എ.പി. ജോർജ്, ചെയർപേഴ്സൺ സോണിയാ ഗിരിക്ക് കൈമാറിക്കൊ ” നിർവഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ എം.പി. ജാക്സൺ, ഡയറക്ടർമാരായ പി.ഡി ആന്റോ, പോൾ ഫ്രാൻസിസ്, ജനറൽ മാനേജർ എം. അനിൽ, കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആർ. ശങ്കരനാരായണൻ എന്നിവർ സന്നിഹിതരായിരുന്നു. കമ്പനിയുടെ സി.എസ്.ആർഫ ിൽനിന്നും അനുവദിച്ച ആറ് ലക്ഷം രൂപയുടെ 630 കിറ്റുകളാണ് ഈ ആറ് വാർഡുകളിൽ വിതരണം ചെയ്യുന്നത്. ഇതിന് മുമ്പ് നഗരത്തിലെ പ്രധാന റോഡുകളിൽ ഒന്നായ പോട്ട മൂന്നുപീടിക റോഡിലെ ചന്തകുന്ന് മുതൽ പൂച്ചക്കുളം വരെയും കെ.എസ്.ഇ കമ്പനിയുടെ ഇരുവശത്തുമുള്ള റോഡുകളിലെ സ്ട്രീറ്റ് ലൈറ്റുകൾ അഞ്ച്ലക്ഷം രൂപ ചിലവഴിച്ച് എൽ.ഇ.ഡി ലൈറ്റുകൾ ആക്കി നൽകുകയും ചെയ്തു.
