എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സേവ് ലക്ഷദ്വീപ് ക്യാമ്പയിൻ സംഘടിപ്പിച്ചു

 


എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സേവ് ലക്ഷദ്വീപ് ക്യാമ്പയിൻ സംഘടിപ്പിച്ചു

ഇരിഞ്ഞാലക്കുട :എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സേവ് ലക്ഷദ്വീപ് ക്യാമ്പയിൻ സംഘടിപ്പിച്ചു,  ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സമരങ്ങൾ നടന്നു, ഇരിഞ്ഞാലക്കുട ഹെഡ് പോസ്റ്റോഫീസിന് മുൻപിൽ നടന്ന സമരം എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ.സി ബിജു ഉദ്ഘാടനം ചെയ്തു, പ്രസിഡണ്ട് പി എസ് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം സെക്രട്ടറി ടി.വി. വിബിൻ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
പടിയൂർ പോസ്റ്റൊഫീസിന് മുൻപിൽ നടന്ന സമരം
മണ്ഡലം കമ്മിറ്റി അംഗം വി.ആർ അഭിജിത്ത് ഉത്ഘാടനം ചെയ്തു, പടിയൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സമരം മണ്ഡലം എക്സിക്യൂട്ടീവ് അംഗം വിഷ്ണു ശങ്കർ ഉത്ഘാടനം ചെയ്തു ,കാറളത്ത് നടന്ന സമരം മണ്ഡലം ജോയിൻ്റ് സെക്രട്ടറി ശ്യാം കുമാർ ഉത്ഘാടനം ചെയ്തു,
ആളൂരിൽ നടന്ന സമരം സിപിഐ ലോക്കൽ കമ്മിറ്റി അംഗം ഷാജു ജോസഫ് ഉത്ഘാടനം ചെയ്തു,
കാട്ടൂരിൽ നടന്ന സമരം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് സി.സി.സന്ദീപ് ഉത്ഘാടനം ചെയ്തു, മുരിയാട് നടന്ന സമരം സി പി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ആർ സുന്ദരൻ ഉത്ഘാടനം ചെയ്തു
മണ്ഡലം ജോ: സെക്രട്ടറി ടി കെ സതീഷ്, വൈസ് പ്രസിഡണ്ട് പി.ആർ അരുൺ, എക്സിക്യുട്ടീവ് അംഗങ്ങളായ മിഥുൻപോട്ടക്കാരൻ, ഷാഹിൽ,മണ്ഡലം കമ്മിറ്റി അംഗങ്ങളായ യദുകൃഷ്ണൻ, റിയാസ് സുനിൽകുമാർ, അഖിൽ, സുഷിൽഎന്നിവർ വിവിധ കേന്ദ്രങ്ങളിൽ സമരത്തിന് നേതൃത്വം കൊടുത്തു. 

Previous Post Next Post