കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 500 ഫലവൃക്ഷ തൈകൾ നട്ടു


കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 500 ഫലവൃക്ഷ തൈകൾ നട്ടു  

ഇരിങ്ങാലക്കുട: 2021 ലോക പരിസ്ഥിത ദിനാചരണത്തോടനുബന്ധിച്ച് ആവാസവ്യവസ്ഥ പുനസ്ഥാപിക്കുക എന്ന ചിന്താവിഷയത്തിൻ്റെ ഭാഗമായി കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 500 ഫലവൃക്ഷ തൈകൾ നട്ടു പരിപാലിക്കുന്നതിൻ്റെ ഔപചാരിക ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.കെ.ഡേവീസ് മാസ്റ്റർ ഇരിങ്ങാലക്കുടയിലെ നടന കൈരളി സ്ഥാപകനും പ്രശസ്ത കൂടിയാട്ട കലാകാരനുമായ ശ്രീ: വേണുജിയുടെ വീട്ടുവളപ്പിൽ നെല്ലിതൈ നട്ട് നിർവ്വഹിച്ചു. നെല്ലി, മാതളം, പേര, രക്തചന്ദനം, മുള, ചമത, മന്ദാരം, ചാമ്പ, പുളി, തുടങ്ങിയ ഫലവൃക്ഷ തൈകളാണ് നട്ടു പരിപാലിക്കുന്നത്. ടി.എസ്. സജീവൻ മാസ്റ്റർ അദ്ധ്യക്ഷനായ ചടങ്ങിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ പ്രതിപക്ഷ നേതാവ് അഡ്വ: കെ.ആർ. വിജയ, കൗൺസിലർ ഷെല്ലി വിൻസൻറ്, ജയൻ അരിമ്പ്ര, സിബിൻ കൂനാംക്കംമ്പിള്ളി, തുടങ്ങിയവർ സംസാരിച്ചു. കേരള കർക്ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി ടി.ജി.ശങ്കരനാരായണൻ സ്വാഗതവും, കർഷക സംഘം ടൗൺ വെസ്റ്റ് സെക്രട്ടറി എം.അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി

Previous Post Next Post