ശ്രീകൂടൽമാണിക്യം ഊട്ടുപുര വിശേഷം
ഇരിഞ്ഞാലക്കുട: MLA ഹെൽപ്പ് ലൈൻമായി സഹകരിച്ച് ശ്രീ കൂടൽമാണിക്യം ദേവസ്വം ഊട്ടുപുരയിൽ നടത്തുന്ന സൗജന്യ ഭക്ഷണ വിതരണത്തിനായി
ഹരിപുരം RRT ടീം ജിനേഷ് മുതലക്കുളം വഴി ഒരു ചാക്ക് പഴുത്തമാങ്ങ എത്തിച്ചു .
ഇരിങ്ങാലക്കുടയിലെ പ്രമുഖ മാധ്യമപ്രവർത്തകൻ നവിൻ തനിക്കു കിട്ടിയ ഫുഡ് കിറ്റ് ഊട്ടുപുരയിലേക്ക് തന്നിരിക്കുന്നു.
തെക്കേനട ഭാസി, വേണുഗോപാൽ എന്നിവർ കായും പച്ചക്കറികളും എത്തിച്ചു.
കടുപ്പശ്ശേരി ഉണ്ണി സ്വാമി പഴുത്തമാങ്ങ, 20ltr തൈര് എന്നിവ എത്തിച്ചു .
എക്സ്പ്രസ് പത്രത്തിൻറെ ലേഖകൻ ജോസ് മാമ്പിള്ളി തനിക്ക് കിട്ടിയ ഫുഡ് കിറ്റ് ഊട്ടുപുരയിലെ സൗജന്യ ഭക്ഷണ വിതരണത്തിന് ആയി എത്തിച്ചു.
എല്ലാവരുടെയും സഹായ സഹകരണത്തോടെ 400 ഫുഡ് കിറ്റുകൾ ദിനംപ്രതി ഊട്ടുപുരയിൽ നിന്നും വിതരണം ചെയ്യുവാൻ കഴിയുന്നു
എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു.
പ്രദീപ് യു മേനോൻ
